ഓണ്‍ലൈനില്‍ ബോംബ് വാങ്ങാന്‍ ശ്രമിച്ച യുവാവിന് എട്ടുവര്‍ഷം തടവ്

ലണ്ടന്‍: പിതാവിനെ വധിക്കാന്‍ ഓണ്‍ലൈനായി ബോംബ് വാങ്ങാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജനെ ബ്രിട്ടനിലെ കോടതി എട്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. യാഥാസ്ഥിതിക സിഖുകാരനായ പിതാവ് തന്റെ വെള്ളക്കാരിയായ കാമുകിയെ അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് കൗമാരക്കാരനായ ഗുര്‍തേജ് വിങ് റന്ധാവയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെയിലാണ് യുകെ നാഷനല്‍ ക്രൈം ഏജന്‍സി പ്രതിയെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ വഴി  സ്‌ഫോടകവസ്തുക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്ത 19കാരന് എന്‍സിഎ ഉദ്യോഗസ്ഥന്‍ ഡമ്മി സാധനങ്ങള്‍ അയച്ചു കൊടുക്കുകയും അത് പിതാവിന്റെ കാറില്‍ ഘടിപ്പിക്കുന്നതിനിടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

RELATED STORIES

Share it
Top