ഓട്ടോ തീവച്ചു നശിപ്പിച്ചു

പയ്യന്നൂര്‍: ഐഎന്‍ടിയുസി നേതാവിന്റെ ഓട്ടോ തീവച്ചുനശിപ്പിച്ചു. ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്‍(ഐഎന്‍ടിയുസി) പയ്യന്നൂര്‍ ഡിവിഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അന്നൂര്‍ പടിഞ്ഞാറക്കരയിലെ എ കെ രമേശന്റെ കെഎല്‍ 59 പി 849 ഓട്ടോ—യാണ് ഇന്നലെ പുലര്‍ച്ചെ 2.30ഓടെ തീവച്ച് നശിപ്പിച്ചത്. രമേശന്റെ വീട്ടില്‍ ഓട്ടോ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തതിനാല്‍ സമീപം താമസിക്കുന്ന ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്‌കൂള്‍ അധ്യാപകന്‍ പ്രമോദ് അടുത്തിലയുടെ വീടിനോട് ചേര്‍ന്ന് പിറകുവശത്താണ് ഓട്ടോ നിര്‍ത്തിയിടാറുള്ളത്. ഇവിടെ നിന്ന് ഓട്ടോ തള്ളി ഷെഡിന് പുറത്തെത്തിച്ചാണ് തീവച്ചു നശിപ്പിച്ചത്. വീടിനു പിന്നില്‍
വെളിച്ചവും ആളുകളുടെ ശബ്ദവും കേട്ട് ഉണര്‍ന്ന പ്രമോദാണ് ഓട്ടോ അഗ്നിക്കിരയാവുന്നത് കണ്ടത്. ഉടന്‍ സമീപവാസികളെയും ഉടമയെയും വിളിച്ചറിയിച്ച് തീയണച്ചെങ്കിലും ഓട്ടോ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. പയ്യന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ ഇന്നലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ ആചരിച്ചു.

RELATED STORIES

Share it
Top