ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് മോഷണം: നാലുപേര്‍ അറസ്റ്റില്‍

അടൂര്‍: ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ നാലു പേര്‍ അറസ്റ്റിലായി. ഏനാദിമംഗലം കുറുമ്പകര ഈട്ടിവിളയില്‍ സുനില്‍ (23), മൈനാമണ്‍ കല ഭവന്‍ കലേഷ് (22), മൈനാമണ്‍ രാഹുല്‍ ഭവനം രഞ്ജിത് (21) എന്നിവരെയും 17 കാരനെയുമാണ് ഏനാത്ത് എസ്‌ഐ ജി ഗോപകുമാര്‍ അറസ്റ്റു ചെയ്തത്.
പത്തനാപുരം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ സുനിലിനെ ശനിയാഴ്ച വൈകീട്ട് മൂന്നിന് കുറുമ്പകര മൈനാമണിലേക്ക് ഒരാള്‍ ഓട്ടം വിളിക്കുകയായിരുന്നു.
അര മണിക്കൂറിനകം ഓട്ടോ മൈനാമണില്‍ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ സ്‌കൂട്ടറിലും ബൈക്കുകളിലുമായി എത്തിയ മറ്റു മൂന്നു പേര്‍ ഓട്ടോ തടഞ്ഞ് കൂട്ടത്തോടെ മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയം സുനിലിന്റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വര്‍ണമാലയും 450 രൂപയും കവര്‍ന്നു സംഘം കടക്കുകയായിരുന്നു. സുനിലിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഓട്ടോ ഡ്രൈവര്‍ സുനിലിന് കടുത്ത മര്‍ദനമേറ്റു.

RELATED STORIES

Share it
Top