ഓട്ടോ ടാക്‌സി പണിമുടക്ക് ഒഴിവാക്കിതിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ, ടാക്‌സി പണിമുടക്ക് മാറ്റി. ഗതാഗതമന്ത്രി തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്തമാസം 20 ന് മുമ്പ് ചാര്‍ജ് വര്‍ധന പരിഗണിക്കാമെന്ന് മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം ഒഴിവാക്കിയത്. നിരക്കുകള്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണു സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു യൂനിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് മുന്‍കൂര്‍ ടാക്‌സ് തീരുമാനം പിന്‍വലിക്കുക, വര്‍ധിപ്പിച്ച ആര്‍ടിഎ ഓഫിസ് ഫീസുകള്‍ ഒഴിവാക്കുക, ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകള്‍ സീല്‍ ചെയ്യുന്ന ലീഗല്‍ മെടോളജി വകുപ്പ് സീലിങ് ഒരു ദിവസം വൈകിയാല്‍ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക, മോട്ടോര്‍വാഹന തൊഴിലാളി ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍വാഹന തൊഴിലാളികളെയും ഉള്‍പ്പെടുത്തുകയും അവകാശാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top