ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പാക്കണം: എസ്ഡിടിയു

കോഴിക്കോട്: ദിനംപ്രതി വര്‍ധിച്ചു വരുന്ന പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിന് എതിരെയും ഓട്ടോ-ടാക്‌സി ചാര്‍ജ്ജ് വര്‍ധനവ് ഉടന്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിടിയു ജില്ലാകമ്മിറ്റി ജൂലൈ അഞ്ചിന് ഹെഡ് പോസ്‌റ്റോഫിസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജൂലൈ നാലിന് തുടങ്ങുന്ന അനിശ്ചിതകാല പണിമുടക്കുമായി മുഴുവന്‍ എസ്ഡിടിയു പ്രവര്‍ത്തകരും സഹകരിക്കും. ജൂലൈ അഞ്ചിന് രാവിലെ പത്തിന് മുതലക്കുളത്ത് നിന്നാരംഭിക്കുന്ന റാലി ഹെഡ്‌പോസ്‌റ്റോഫിസ് പരിസരത്ത് സമാപിക്കും. എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കബീര്‍ തിക്കോടി, ജന. സെക്രട്ടറി ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, സിദ്ധീഖ് ഈര്‍പ്പോണ, എ ടി കെ അഷ്‌റഫ്, ഗഫൂര്‍ വെള്ളയില്‍, ഷറഫുദ്ദീന്‍, ഷഹല്‍ പേരാമ്പ്ര സംസാരിച്ചു.

RELATED STORIES

Share it
Top