ഓട്ടോറിക്ഷ ലോറിയില്‍ ഇടിച്ചു; നാലുപേര്‍ക്ക് പരിക്ക്

കുളത്തുപ്പുഴ: അഞ്ചല്‍-കുളത്തുപ്പുഴ പാതയില്‍ ഓട്ടോറിക്ഷ ലോറിയില്‍ ഇടിച്ചു നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പഴയ ഏരൂര്‍ പാലത്തിന് സമീപമായിരുന്നു അപകടം. കുളത്തുപ്പുഴയില്‍ നിന്നും അഞ്ചല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ ചരക്ക് ലോറിയുടെ പിന്‍ഭാഗത്തെ ടയറില്‍ ഇടിച്ചു മറിയുകയായിരുന്നു. കുളത്തുപ്പുഴ സ്വദേശികളായ മനു, അഭിരാജ്, സജിത്ത്, ശൈലജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സമീപത്തു നിര്‍മാണപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ എത്തിയാണ് തകര്‍ന്ന ഓട്ടോറിക്ഷയില്‍ നിന്നും യാത്രക്കാരെയും ഡ്രൈവറെയും പുറത്തെടുത്തത്. ഡ്രൈവര്‍ക്ക് കാലിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഏരൂര്‍ പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top