ഓട്ടോയില്‍ കാറിടിച്ചു, പിഞ്ചുകുഞ്ഞ് തെറിച്ചുവീണ് മരിച്ചുഉദുമ: ഓട്ടോയില്‍ കാറിടിച്ചതിനെത്തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു. ബേക്കല്‍ മീത്തല്‍ മൗവ്വലിലെ ശരീഫ് ഫസീല ദമ്പതികളുടെ മകന്‍ മുഹമ്മദ് നയാന്‍(എട്ടുമാസം) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലക്കുന്ന് ജംഗ്ഷനിലാണ് അപകടം.
കാര്‍ പെട്ടെന്ന് യൂടേണ്‍ എടുത്തപ്പോള്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ മറിഞ്ഞപ്പോള്‍ കുട്ടി മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് ഫാത്വിമത്ത് സിയാന എന്ന മറ്റൊരു കുട്ടിയും കൂടിയുണ്ട്.
ഫസീലയുടെ മാതാവ് ആഇഷ(45), ബന്ധു ഫാത്വിമ(10) എന്നിവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ഇവരെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തിനുശേഷം കാര്‍ െ്രെഡവര്‍ ഓടിരക്ഷപ്പെട്ടു.

RELATED STORIES

Share it
Top