ഓട്ടോയില്‍ കടത്തിയ 36 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

വടകര: ദേശീയപാതയിലെ അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 36 കുപ്പി മാഹി വിദേശ മദ്യവുമായി മദ്യ വയസ്‌കന്‍ അറസ്റ്റില്‍. ചോമ്പാല ചെറിയ പറമ്പത്ത് സിപി പ്രകാശനെ(48) യാണ് പ്രിവന്റീവ് ഓഫീസര്‍ കെഎന്‍ റിമേഷും സംഘവും അറസ്റ്റ് ചെയ്തത്.
മദ്യം കടത്താനുപയോഗിച്ച കെ എല്‍ 56 ബി 5286 ആപേ പാസഞ്ചര്‍ ഓട്ടോ റിക്ഷയും കസ്റ്റഡിയിലെടുത്തു. വില്യാപ്പള്ളി ഭാഗത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നതാണ് മദ്യം.
നേരത്തെ കൊയിലാണ്ടി എക്‌സൈസില്‍ മറ്റൊരു അബ്കാരി കേസില്‍ ഇയാള്‍ പ്രതിയാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പരിശോധനയ്ക്ക് സിഇഒ മാരായ വിസി വിജയന്‍, എപി അനീഷ്‌കുമാര്‍, പ്രബിത്ത് ലാല്‍ എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top