ഓടുന്ന ബസ്സിന്റെ ടയര്‍പൊട്ടി യാത്രക്കാരനു പരിക്ക്

ഉരുവച്ചാല്‍: ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയര്‍ പൊട്ടി പ്ലാറ്റ്‌ഫോം തകര്‍ന്ന് യാത്രക്കാരന് പരിക്ക്ഇന്നലെ രാത്രി ഏഴോടെ ഉരുവച്ചാല്‍ ടൗണിലാണ് സംഭവം.
പരിക്കേറ്റ ബസ് യാത്രക്കാരന്‍ മെരുവമ്പായിലെ സതീശന്‍ (45)നെ ഉരുവച്ചാല്‍ മെഡിക്കല്‍ സെന്ററില്‍ നിന്ന് പ്രഥമ ചികില്‍സ നടത്തി തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂരില്‍ നിന്നു തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിന്റെ പിറക് വശത്തെ ടയര്‍ പൊട്ടിയാണ് പ്ലാറ്റ്‌ഫോം തകര്‍ന്നത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവെ മട്ടന്നൂരില്‍ നിന്ന് മെരുവമ്പായിലേക്ക് പോവാന്‍ ബസ് യാത്രക്കിടെയാണ് സതീശനെ തേടി അപകടയെത്തിയത്.
ഉഗ്രശബ്ദവും പുകയും യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തയിലാക്കി. സംഭവം അറിഞ്ഞ് നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി.

RELATED STORIES

Share it
Top