ഓടുന്ന ബസിനു മുകളിലേക്കു മരം വീണു

ബത്തേരി: ബത്തേരിയില്‍നിന്നു കല്‍പറ്റയ്ക്കു പോകുകയായിരുന്ന സ്വകാര്യബസിനു മുകളിലേക്ക് മരം കടപുഴകി വീണു. ആളപായമില്ല. ബത്തേരി-മൈസൂര്‍ പാതയില്‍ കൊളകപ്പാറയില്‍ ഇന്നു വൈകീട്ട് എട്ടുമണിയോടെയാണു സംഭവം. ഗംഗോത്രി എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
മരത്തിന്റെ ശിഖരങ്ങള്‍ റോഡിന്റെ എതിര്‍വശത്തു കുത്തിനിന്നതിനാല്‍ തായ്ത്തടി ബസിനു മുകളിലേക്ക് പതിക്കാത്തതാണ് യാത്രക്കാര്‍ക്ക് രക്ഷയായത്.

RELATED STORIES

Share it
Top