ഓടുന്ന ട്രെയിനില്‍നിന്നു ചാടിയിറങ്ങിയ തൊഴിലാളികള്‍ക്ക് പിഴകണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു ചാടിയിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ സ്റ്റേഷന്‍ മാനേജര്‍ പിഴ ഈടാക്കി വിട്ടയച്ചു. ഇന്നലെ ഉച്ചയോടെ കണ്ണൂര്‍ റെയില്‍ സ്‌റ്റേഷനിലാണ് സംഭവം. ഉത്തരേന്ത്യക്കാരായ തൊഴിലാളികള്‍ ഇവരുടെ സുഹൃത്തുകളെ ട്രെയിനില്‍ നാട്ടിലേക്ക് യാത്രയയക്കാന്‍ കൂടെ കയറിയതായിരുന്നു. എന്നാല്‍, ട്രെയിന്‍ ഓടിത്തുടങ്ങിയതിനു ശേഷമാണ് പത്തു പേരടങ്ങുന്ന സംഘം ട്രെയിനില്‍നിന്നു ചാടിയിറങ്ങിയത്. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ഇതു ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പോലിസും ടിടിആറും ചേര്‍ന്ന് പിടികൂടി പിഴ ഈടാക്കി താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.

RELATED STORIES

Share it
Top