ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം റോഡില്‍ ഉപേക്ഷിച്ചുന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ കുട്ട ബലാത്സംഗം ചെയ്തു. ബലാല്‍സംഗത്തിനു ശേഷം യുവതിയെ റോഡിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിക്ക് സമീപത്തു നിന്നാണ് ഉപേക്ഷിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന കാറില്‍ മണിക്കൂറുകളോളം തന്നെ പീഡനത്തിന് ഇരയാക്കിയതായി യുവതി പോലീസിനോട് പറഞ്ഞു. പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

[related]

RELATED STORIES

Share it
Top