ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ വൈദ്യുതിത്തൂണ്‍ വീണു

ഇരിട്ടി: ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ വൈദ്യുതിത്തൂണ്‍ വീണു ഡ്രൈവര്‍ക്ക് പരിക്കേറ്റു.
ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇരിട്ടിയില്‍ നിന്നും പേരാവൂരിലേക്ക് ട്രിപ്പ് പോയി മടങ്ങിവരുന്നതിനിടെ കല്ലേരിമലക്കു വച്ചാണ് അപകടം. റോഡിന് സമീപത്തെ മരം പൊട്ടി വൈദ്യുതിത്തൂണില്‍ വീണതിനെ തുടര്‍ന്നാണ് തൂണ്‍ തകര്‍ന്നത്. പരിക്കേറ്റ ഒട്ടോ ഡ്രൈവര്‍ കീഴൂര്‍ സ്വദേശി നൗഫലി (28)നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top