ഓജ കൊലക്കേസ്: പ്രധാന സാക്ഷി വെടിയേറ്റ് മരിച്ചു

പട്‌ന: ബിഹാര്‍ ബിജെപി വൈസ് പ്രസിഡന്റ് വിശ്വേശ്വര ഓജ കൊലക്കേസിലെ പ്രധാന സാക്ഷി വെടിയേറ്റ് മരിച്ചു. അജ്ഞാതരുടെ വെടിയേറ്റാണ് കേസിലെ പ്രധാന സാക്ഷിയായ ഭോജ്പൂരിലെ സോന്‍ബര്‍ഷ ഗ്രാമത്തിലെ കമല്‍ കിഷോര്‍ മിശ്ര മരിച്ചത്. രാവിലെ 10.30ഓടെയാണ് ഗ്രാമത്തില്‍ നിന്ന് ഇദ്ദേഹത്തിന് വെടിയേറ്റത്. ആശുപത്രിയിലേക്ക് പോവുന്ന വഴിയില്‍ മിശ്ര കൊല്ലപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിഹാര്‍ ബിജെപി വൈസ് പ്രസിഡന്റായിരുന്ന ഓജ അജ്ഞാ—തരുടെ വെടിയേറ്റ് മരിച്ചത്.

RELATED STORIES

Share it
Top