ഓഖി: 216 മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരുടെ പുതുക്കിയ കണക്കുമായി സര്‍ക്കാര്‍. വിവിധ തീരങ്ങളില്‍ നിന്ന് 216 മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടിക വ്യക്തമാക്കുന്നു. ഇതില്‍ 141 പേര്‍ മലയാളികളാണ്. ഇതര സംസ്ഥാന തൊഴിലാളികളായ 75 പേരെയും കണ്ടെത്താനായില്ല. ഓഖി ദുരന്തം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് സര്‍ക്കാരിന്റെ ഈ കണക്ക്. കേരളത്തില്‍ നിന്നു കാണാതായ 141ല്‍ ഭൂരിപക്ഷം പേരെക്കുറിച്ചുമുള്ള  വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അതേസമയം, വലിയ ബോട്ടുകളില്‍ കൊല്ലത്തു നിന്നും കൊച്ചിയില്‍ നിന്നും പോയ  ഇതര സംസ്ഥാനക്കാരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. തീരദേശ സംസ്ഥാനങ്ങളിലെയും അസമിലെയും ചീഫ് സെക്രട്ടറിമാരുമായും റിലീഫ് കമ്മീഷണര്‍മാരുമായും സര്‍ക്കാര്‍ സംസാരിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്‍ നിന്ന് 149 പേരെയും കന്യാകുമാരിയില്‍ നിന്ന് 149 പേരെയും ഇനിയും കണ്ടെത്താനുണ്ടെന്നാണ് ലത്തീന്‍ സഭ പറയുന്നത്. മൊത്തം 298 പേര്‍ തിരിച്ചെത്താനുണ്ടെന്നാണ് സഭയുടെ കണക്കുകള്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള നൂറോളം പേര്‍ കേരള തീരത്തു നിന്നാണ് കടലില്‍ പോയതെന്നാണ് സഭ പറയുന്നത്.

RELATED STORIES

Share it
Top