ഓഖി: രക്ഷാപ്രവര്‍ത്തനം തുടരുന്നു; അഞ്ച് പേരെ ഡിസ്ചാര്‍ജ് ചെയ്

തുതിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തന ദൗത്യം തുടരുന്നു. ഇന്നലെ തിരച്ചിലിന് പോവുന്ന നേവിയുടെ വിമാനത്തില്‍ മല്‍സ്യത്തൊഴിലാളികളെയും ഒപ്പം കൊണ്ടുപോയി. 150 നോട്ടിക്കല്‍ മൈല്‍ വരെ കടന്നു ചെന്ന് വിമാനങ്ങള്‍ പരിശോധന നടത്തുന്നുണ്ട്. അതേസമയം, കടല്‍ക്ഷോഭത്തില്‍പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഞ്ചു പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. കൊച്ചുവേളി സ്വദേശികളായ ഔസേപ്പ് ഏലിയാസ് (53), അനില്‍ ലൂഡിറ്റ് (42), പൂന്തുറ സ്വദേശി ലോവിതന്‍ (46), കന്യാകുമാരി സ്വദേശി അന്തോണി അടിമ (30), പൊഴിയൂര്‍ സ്വദേശി ഫ്രാന്‍സിസ് (31) എന്നിവരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. എട്ടു പേര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. ട്രോമ കെയര്‍ ഐസിയുവില്‍ ചികില്‍സയിലുള്ള പൂന്തുറ സ്വദേശി മൈക്കിളി (42)ന്റെ നില  ഗുരുതരമാണ്. അബോധാവസ്ഥയിലുള്ള മൈക്കിള്‍ വെന്റിലേറ്ററിലാണ്. ഡിഎന്‍എ ടെസ്റ്റ് വഴി ശനിയാഴ്ച തിരിച്ചറിഞ്ഞ അടിമലത്തുറ ഷിബു ഹൗസില്‍ ദേവദാസിന്റെ മകന്‍ സേസിലന്റിന്റെ (58) മൃതദേഹം ഞായറാഴ്ച രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇതുവരെ 18 പേരെയെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. എട്ട് മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ നാലു മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും മൂന്നു മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും ഒരു മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top