ഓഖി: മുന്നറിയിപ്പ് അവഗണിച്ചവര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണം-പി സി ജോര്‍ജ്

ചെങ്ങന്നൂര്‍: ഓഖി ചുഴലിക്കാറ്റിനെപ്പറ്റി മുന്നറിയിപ്പ് ലഭിച്ചിട്ടും ജനങ്ങളെ അറിയിക്കാതിരുന്ന  ചീഫ് സെക്രട്ടറിക്കെതിരെയും റവന്യു സെക്രട്ടറിക്കെതിരെയും നരഹത്യക്ക് കേസെടുക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. ലോക മനുഷ്യാവകാശ ദിനമായ ഇന്നലെ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സിന്റെ ഒന്‍പതാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പ്രദീപന്‍ മേലോത് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര ഗാന രചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ മുഖ്യാതിഥി ആയിരുന്നു. വൈകീട്ട് നടന്ന  സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മാര്‍ത്തോമ്മാ സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍  തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ചടങ്ങില്‍ വ്യത്യസ്ത രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്കായി ഏര്‍പ്പെടുത്തിയ  അവാര്‍ഡുകള്‍  നല്‍കി.

RELATED STORIES

Share it
Top