ഓഖി :മരിച്ചവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷവും സര്‍ക്കാര്‍ ജോലിയും


തിരുവനന്തുപുരം;ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ട്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ഉറപ്പാക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനം.വിവിത വകുപ്പുകളില്‍ നിന്ന് പണം കണ്ടെത്തും,ഫിഷറീസ് വകുപ്പിലാണ് ജോലി നല്‍കുക
പുലിമുട്ടുകളും,കടല്‍ഭിത്തികളും ശക്തിപെടുത്തും.കടലില്‍ പോകുന്ന വള്ളങ്ങള്‍ക്ക് ജി പി എസ
സംവിധാനം ഉറപ്പ് വരുത്തും.ഇന്ന് ചേര്‍ന്ന സര്‍വ കക്ഷി യോഗത്തിന് ശേഷം ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് ഇക്കാര്യം അറിയിച്ചത്.

RELATED STORIES

Share it
Top