ഓഖി: ദുരന്തബാധിതരുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: ദുരന്തബാധിതരായ മല്‍സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെടുകയും കാണാതാവുകയും ചെയ്ത മല്‍സ്യത്തൊഴിലാളികളുടെ മക്കളുടെ പഠന ചെലവാണ് സര്‍ക്കാര്‍ വഹിക്കുക. ഇതുപ്രകാരം ദുരന്തബാധിതരായ മല്‍സ്യത്തൊഴിലാളികളുടെ മക്കളായിട്ടുള്ള 318 വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇവര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്നതിനു ഫിഷറീസ് ഡയറക്ടര്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്കും മന്ത്രിസഭ തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top