ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി

തിരുവനന്തപുരം:  ഓഖി ദുരന്തം ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം കണക്കാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര അഡീ. സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കേരളത്തിലെത്തി. രാവിലെ പൂന്തുറയിലെത്തിയ സംഘം മല്‍സ്യത്തൊഴിലാളികളുമായും സഭാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
[caption id="attachment_315863" align="alignnone" width="560"] representative image[/caption]

മൂന്നു സംഘങ്ങളായി തിരിഞ്ഞാണ്  ഇവര്‍ സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് .

ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും കാണാതായവരുടെയും പുനരധിവാസം, തൊഴില്‍ ഉറപ്പാക്കല്‍, മുന്നറിയിപ്പു സംവിധാനം എന്നിവ സംബന്്ധിച്ച കാര്യങ്ങളാണ് സംഘം പരിശോധിക്കുക. ഇന്നു വൈകീട്ട് മുഖ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഈ മാസം 29 വരെ സംഘം കേരളത്തിലുണ്ടാകും

RELATED STORIES

Share it
Top