ഓഖി: മോഡി കേരളത്തിന് വേണ്ടി നീക്കി വെച്ചിരിക്കുന്നത് ഒരു മണിക്കൂര്‍ മാത്രം: ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല

തിരുവനന്തപുരം: ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിക്കില്ല. തിരുവനന്തപുരത്ത് എത്തുന്ന മോഡി രാജ്ഭവനില്‍ മന്ത്രിമാരും, ഉദ്യോഗസ്ഥരും, മല്‍സ്യതൊഴിലാളികളുമായി കൂടിക്കാഴ്ച്ച നടത്തി തിരികെ ഡല്‍ഹിക്ക് മടങ്ങുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. ഒരു മണിക്കൂര്‍ മാത്രമായിരിക്കും ഇവിടെ ചിലവഴിക്കൂക. ഈ മാസം 19ന് കേരളത്തിലെത്തുന്ന മോഡി ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പൂന്തുറ,വിഴിഞ്ഞം തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.നവംബര്‍ 18ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരിക്കും തിരുവനന്തപുരത്ത് എത്തുക. അവിടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങാനാണ് തീരുമാനം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയെത്തുന്ന മോഡി ദുരന്തബാധിതരെ സന്ദര്‍ശിക്കുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അവസാന നിമിഷം സന്ദര്‍ശനം റദ്ദാക്കിയതായിയാണ് അറിയിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top