ഓഖി: കേന്ദ്രം 209 കോടി നല്‍കി

കൊല്ലം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റസ്‌പോണ്‍സ് ഫണ്ട് (എസ്ഡിആര്‍എഫ്)ല്‍ 76.50 കോടി രൂപയും നാഷനല്‍ ഡിസാസ്റ്റര്‍ റസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് 133 കോടിയും കേരള സര്‍ക്കാരിന് നല്‍കിയതായി കേന്ദ്ര കൃഷി- കര്‍ഷകക്ഷേമ മന്ത്രി കൃഷ്ണരാജ് അറിയിച്ചു.
എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ലോക്‌സഭയില്‍ ഇതു പറഞ്ഞത്. തമിഴ്‌നാടിന് 413.55 കോടി രൂപയാണ് ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഹെഡില്‍ നിന്നു നല്‍കിയത്.
ഓഖി ദുരിതബാധിതരായ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ ആശ്വാസത്തിനായി 741.60 ലക്ഷം രൂപയുടെ പദ്ധതി കേരളം കേന്ദ്രത്തിനു സമര്‍പ്പിച്ചു. അതില്‍ 194.40 ലക്ഷം രൂപ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ബ്ലൂ റവല്യൂഷന്‍ പദ്ധതിയുടെ കേന്ദ്രവിഹിതമായി കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ തുക ഓഖി ദുരന്തത്തില്‍ മല്‍സ്യബന്ധന ബോട്ടുകളും ഉപകരണങ്ങളും നഷ്ടമായവര്‍ക്ക് മല്‍സ്യബന്ധനോപകരണങ്ങള്‍ വാങ്ങുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനുമുള്ള പദ്ധതിയാണ്.

RELATED STORIES

Share it
Top