ഓക്‌സിജന്‍ വിതരണക്കാരന്റെ ജാമ്യഹരജിയില്‍ സര്‍ക്കാരിന് നോട്ടീസ്

ന്യൂഡല്‍ഹി: ഗോരഖ്പൂരിലെ കൂട്ട ശിശുമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒക്‌സിജന്‍ വിതരണ കമ്പനി ഉടമയുടെ ജാമ്യഹരജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു.
ഗോരഖ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍  കോളജിലേക്ക് ഒക്‌സിജന്‍ വിതരണം നടത്തിയിരുന്ന പുഷ്പാ സെയില്‍സ് കമ്പനിയുടെ ഉടമ മനീഷ് ഭണ്ഡാരി, അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നുവെന്ന് കാണിച്ച് നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍  എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചത്.
വിഷയത്തില്‍ അടുത്ത വാദം കേള്‍ക്കുന്ന ഈ മാസം ഒമ്പതിന് മുമ്പ് മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top