ഓം പ്രകാശ് ചൗതാല പന്ത്രണ്ടാം ക്ലാസ് വിജയിച്ചുചണ്ഡീഗഡ്: തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ഹരിയാന മുഖ്യമന്ത്രി 82കാരനായ ഓം പ്രകാശ് ചൗതാല പന്ത്രണ്ടാം ക്ലാസ് വിജയിച്ചു. ജയില്‍ തടവുകാര്‍ക്ക് വേണ്ടി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂള്‍ അധികൃതര്‍ നടത്തുന്ന പരീക്ഷയാണ് ചൗതാല ഫസ്റ്റ് ക്ലാസോടെ വിജയിച്ചത്.  ഏപ്രില്‍ 23നായിരുന്നു അവസാനപരീക്ഷ.  കര്‍ഷക സമരത്തിന്റെ പേരില്‍  മുത്തച്ഛനായ ദേവിലാല്‍ ജയിലിലായ സാഹചര്യത്തില്‍ തന്റെ അച്ഛന് പഠനം ഉപേക്ഷിക്കേണ്ടി വരികയായിരുന്നുവെന്ന് മകനും മുതിര്‍ന്ന ഐഎന്‍എല്‍ഡി നേതാവുമായ അഭയ് സിങ് ചൗതാല പറഞ്ഞു.  പഠനം തുടരാന്‍ തന്നെയാണ് പിതാവിന്റെ തീരുമാനം. അധ്യാപക നിയമനത്തില്‍ അഴിമതി നടത്തിയെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓം പ്രകാശ് ചൗതാലക്ക് 10 വര്‍ഷത്തെ തടവു വിധിച്ചത്.

RELATED STORIES

Share it
Top