ഒ കെ മുഹമ്മദ് കുഞ്ഞിക്കും ഇ അഹമ്മദിനും കരുത്തേകി ചെര്‍ക്കളം

കാസര്‍കോട്: അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്്‌ലിംലീഗ് ജോയിന്റ് സെക്രട്ടറിയായിരുന്ന ചെര്‍ക്കളം അന്നത്തെ പ്രസിഡന്റായിരുന്ന പരേതനായ ഒ കെ മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി പരേതനായ ഇ അഹമ്മദ് എന്നിവര്‍ക്ക് എല്ലാ കാലത്തും പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
പിന്നീട് കാസര്‍കോട് ജില്ല രൂപീകരിച്ചതോടെ എ പി അബ്ദുല്ലപ്രസിഡന്റും ചെര്‍ക്കളം ജനറല്‍ സെക്രട്ടറിയുമായി. ഇക്കാലയളവില്‍ ലീഗും അഖിലേന്ത്യാ ലീഗും ഒന്നിച്ചപ്പോള്‍ മുഹമ്മദ് മുബാറക് ഹാജിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകൊടുക്കാനും ചെര്‍ക്കളം തയ്യാറായിരുന്നു.
എന്നാല്‍ അവസാന നാളുകളില്‍ പാര്‍ട്ടി വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ നീക്കിയെങ്കിലും ജനറല്‍ സെക്രട്ടറിക്ക് ഭരണഘടന ലംഘിച്ച് മൂന്ന് തവണയിലേറെ ഭാരവാഹിത്വം നല്‍കിയത് പാര്‍ട്ടിപ്രവര്‍ത്തകര്‍ ഇപ്പോഴും ഏറ്റുപറയുന്നുണ്ട്.

RELATED STORIES

Share it
Top