ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നില്ല; ഭാഷാധ്യാപകര്‍ നാളെ മാര്‍ച്ച് നടത്തും

കാസര്‍കോട്: അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമന ഉത്തരവ് നല്‍കുക, നിലവിലുള്ള ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യുക, ഇംഗ്ലീഷിനെ ഭാഷാ വിഷയമായി പരിഗണിച്ച് തസ്തിക നിര്‍ണയിക്കുക, റാങ്ക് ലിസ്റ്റില്‍ ഉള്ളവരോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ രാവിലെ പത്തിന്് കാസര്‍കോട് ഡിഡിഇ ഓഫിസ് പരിസരത്തേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാഷാധ്യാപകരുടെ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേ ഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
2017 ജൂലൈയില്‍ ഫിക്‌സേഷന്‍ നടപടി പൂര്‍ത്തിയായതിന് ശേഷം മലയാളം 30, ഇംഗ്ലീഷ് 19, ഹിന്ദി 11 എന്നിങ്ങനെയായിരുന്നു ഒഴിവുകള്‍ നിലവിലുണ്ടായിരുന്നത്. ജൂലൈയില്‍ ഫിക്‌സേഷന്‍ പൂര്‍ത്തിയായെങ്കിലും നവംബറില്‍ മാത്രമാണ് ഒഴിവ് പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാന്‍ ഡിഡി തയ്യാറായത്.
കാസര്‍കോട് ഡിഡിഇ മാത്രമാണ് നിയമനം നല്‍കാതെ വിവേചനം കാണിച്ചതെന്നും സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ് ഡിഡിഇയുടെ സമീപനമെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ അനുപ് മേലത്ത്, പി ശ്രീജ, പത്മസുധ പയ്യന്‍, എം രാധ, കെ എ ധന്യ സംബന്ധിച്ചു.

RELATED STORIES

Share it
Top