ഒഴിഞ്ഞ കുടങ്ങളുമായി വീട്ടമ്മമാര്‍ സത്യഗ്രഹ പന്തലില്‍

കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ മീങ്കര ഡാമിലേക്ക് വെള്ളം ആവശ്യപ്പെട്ട് മീങ്കര-ചുള്ളിയാര്‍ ജലസംരക്ഷണ സമിതി കാമ്പ്രത്തു ചള്ളയില്‍ നടത്തുന്ന നടത്തുന്ന സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്.
ഇന്നലെ സമരപ്പന്തന്തലില്‍ വീട്ടമ്മമാര്‍ കാലിക്കുടങ്ങളുമായെത്തി പ്രതിഷേധത്തില്‍ പങ്കെടുത്തു. സമ്മിശ്ര കൃഷിക്കുള്ള ദേശീയ കര്‍ഷക അവാര്‍ഡ് നേടിയ ടി സഹദേവന്‍ രണ്ടാം ദിന സമരം ഉദ്ഘാടനം ചെയ്തു.  ചെയര്‍മാന്‍ എ എന്‍ അനുരാഗ് അധ്യക്ഷത വഹിച്ചു.
ദേശീയ കര്‍ഷക സമാജം സെക്രട്ടറി മുതലാംതോട് മണി, ജനറല്‍ കണ്‍വീനര്‍ സജേഷ് ചന്ദ്രന്‍, കോ-ഓഡിനേറ്റര്‍ പി സതീഷ്, ട്രഷറര്‍ വി വിജയരാഘവന്‍, ആര്‍ അരവിന്ദാക്ഷന്‍, സി പ്രഭാകരന്‍, എസ് അമാനുല്ല, എ സി ശെല്‍വന്‍, സി കെ പഴണിമല, ഓമനക്കുട്ടന്‍, ഡോ.വി സനല്‍കുമാര്‍, രാജന്‍ ഒന്നൂര്‍പള്ളം, ഷംസുദ്ദീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top