ഒളിവില്‍ കഴിഞ്ഞ 17 പ്രതികളെ പിടികൂടി

കോട്ടയം: ജില്ലാ പോലസ് മേധാവി മുഹമ്മദ് റഫീഖിന്റെ  നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാരെയും ഉള്‍പ്പെടുത്തി  നടത്തിയ പ്രത്യേക പരിശോധനയില്‍ ഒളിവില്‍ കഴിയുകയായിരുന്ന 17  പ്രതികളെ അറസ്റ്റ് ചെയ്തു. നിയമപ്രകാരം സ്‌ഫോടകവസ്തുക്കള്‍,ആയുധങ്ങള്‍ സൂക്ഷിക്കുന്ന 60 ഇടങ്ങളില്‍ പരിശോധന നടത്തി.  മുന്‍ കുറ്റവാളികളേയും ജയില്‍ മോചിതരായ 43 പേരെയും പരിശോധിച്ചു. ലഹരി മരുന്നു വില്‍പനയില്‍ ഉള്‍പ്പെട്ടിട്ടുള്ള 51 പേരെ പരിശോധിച്ചു. 116 ലോഡ്ജുകള്‍ പരിശോധിച്ചു. 157 ദീര്‍ഘദൂര ടൂറിസ്റ്റ് ബസ്സുകളില്‍ പരിശോധന നടത്തി. 276 ജനമൈത്രി ബീറ്റുകള്‍ നടത്തി.  ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിനു മൂന്നു കേസുകളിലായി മൂന്നു പേരെ അറസ്റ്റ്  ചെയ്തു.

RELATED STORIES

Share it
Top