ഒളിംപിക് സ്വപ്‌നങ്ങളുമായി നുസ്തുലും നിതിനും

കോഴിക്കോട്: കയാക്കിങിലെ ഒളിംപിക് സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാവണമെങ്കില്‍ മികച്ച പരിശീലകര്‍ വേണമെന്ന് നുസ്തുല്‍ ജോസും നിതിന്‍ ദാസും. വെറും പത്തു പേരേ കേരളത്തില്‍ ഇപ്പോള്‍ കയാക്കിങ് പരിശീലിക്കുന്നുള്ളൂ. ഇതില്‍ പ്രൊഫഷനല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത് രണ്ടു പേര്‍ മാത്രം. നുസ്തുലും നിതിനും.
കോടഞ്ചേരി സ്വദേശിയാണ് നുസ്തുല്‍. തിരുവമ്പാടി പുല്ലൂരാമ്പാറ സ്വദേശിയാണ് നിതിന്‍. ഫ്രീ സ്‌റ്റൈല്‍ ഇനത്തില്‍ ഇന്നലെ മാറ്റുരച്ച ഇരുവരും ഇത്തവണ സ്ലാലം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ സ്പ്രിന്റ് എന്നീ ഇനങ്ങളിലും മല്‍സരിക്കുന്നുണ്ട്. നിലവില്‍ ഇവര്‍ക്ക് മാത്രമേ കേരളത്തില്‍ കയാക്കിങ് ട്രെയ്‌നിങിന് ലൈസന്‍സുള്ളൂ. മലബാര്‍ റിവര്‍ ഫെസ്റ്റ് വഴിയാണ് ഇവര്‍ കയാക്കിങ് മേഖല പരിചയപ്പെടുന്നത്.

RELATED STORIES

Share it
Top