ഒളവട്ടൂരില്‍ ജനവാസ കേന്ദ്രത്തില്‍ കോഴിമാലിന്യം തള്ളി

കൊണ്ടോട്ടി: ജനവാസ കേന്ദ്രത്തില്‍ സാമൂഹ്യ വുരുദ്ധര്‍ കോഴി മാലിന്യം തള്ളിയത് പ്രദേശത്തെ ദുര്‍ഗന്ധ പൂരിതമാക്കി. ഒളവട്ടൂര്‍ ഉരുണ്ടടിമ്മല്‍ നിന്നും മായക്കരയിലേക്കുള്ള റോഡരികിലാണ് നൂറോളം പ്ലാസ്റ്റിക് ചാക്കുകളിലാക്കി കോഴി മാലിന്യം തള്ളിയത്. ശനിയാഴ്ച രാത്രിയാണ് വലിയ ലോറിയില്‍ കൊണ്ട് വന്ന മാലിന്യം ഇവിടെ ഉപേക്ഷിച്ചത്. ഞായറാഴ്ച രാവിലെ രൂക്ഷമായ ദുര്‍ഗന്ധം കാരണം പരിസരവാസികള്‍ മണ്ണുമാന്തിയന്ത്രം കൊണ്ട് വന്ന് പരിസരത്ത് വലിയ കുഴിയെടുത്ത് മാലിന്യം കുഴിച്ചു മൂടി.
ഉരുണ്ടടിക്കടുത്ത് വലിയ പറമ്പ് റോഡിലെ ഇപ്പള്ളി എന്ന വിജനമായ സ്ഥലത്തും പല ഭാഗങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ കൊണ്ട് വന്ന് തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിനോരത്ത് ചാക്കില്‍ കെട്ടി പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം ഇവിടെ തള്ളുന്നുണ്ട്. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് തൊട്ടടുത്ത പ്രദേശങ്ങളായ അരൂര്‍ , വലിയപറമ്പ് എന്നിവിടങ്ങളില്‍ മാലിന്യം തള്ളിയത് നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും തള്ളിയവരെക്കൊണ്ട് തന്നെ വാരിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top