ഒറ്റ ഗോളില്‍ പെറുവിനെ വീഴ്ത്തി ഡെന്‍മാര്‍ക്ക്


സരന്‍സ്‌ക്: ഗ്രൂപ്പ് സിയിലെ രണ്ടാം മല്‍സരത്തില്‍ പെറുവിനെ വീഴ്ത്തി ഡെന്‍മാര്‍ക്ക്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡെന്‍മാര്‍ക്ക് വിജയം സ്വന്തമാക്കിയത്. തുടക്കം മുതല്‍ ഇരു കൂട്ടരും ഇഞ്ചോടിഞ്ച് പ്രതിരോധം പുറത്തെടുത്തതോടെ മല്‍സരത്തില്‍ ഗോളിനായുള്ള കാത്തിരിപ്പ് നീണ്ടു.  ആദ്യ പകുതിയുടെ അധിക സമയത്ത് പെറുവിന് ലഭിച്ച പെനല്‍റ്റി ക്രിസ്റ്റ്യന്‍ കൂവ പുറത്തടിച്ച് കളഞ്ഞതോടെ ഇരു കൂട്ടരും ഗോള്‍രഹിതമായാണ് ആദ്യ പകുതി പിരിഞ്ഞത്.
എന്നാല്‍ രണ്ടാം പകുതിയുടെ 59ാം മിനിറ്റില്‍ പെറുവിനെ ഞെട്ടിച്ച് ഡെന്‍മാര്‍ക്ക് ലീഡെടുത്തു. ക്രിസ്റ്റിയന്‍ എറിക്‌സണിന്റെ അസിസ്റ്റില്‍ യൂസഫ് പോള്‍സാണ് ഡെന്‍മാര്‍ക്കിനായി വലകുലുക്കിയത്. പിന്നീടുള്ള സമടയത്ത് ഇരു ടീമും മികച്ച പല മുന്നേറ്റങ്ങളും നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയം ഡെന്‍മാര്‍ക്കിനൊപ്പം നില്‍ക്കുകയായിരുന്നു. ഗ്രൂപ്പ് സിയില്‍ നിര്‍ണായകമായ മൂന്ന് പോയിന്റും ഡെന്‍മാര്‍ക്ക് സ്വന്തമാക്കി.

RELATED STORIES

Share it
Top