ഒറ്റപ്പിലാവിലെ അനധികൃത പന്നി ഫാം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന

പെരുമ്പിലാവ്: ഒറ്റപ്പിലാവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നി ഫാം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തൃശൂര്‍ എണ്‍വിയോണ്‍മെന്റല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രീതി ജി പിള്ളയുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ പി എസ് ഷഹനാഫ് നല്‍കിയ പരാതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് പന്നി ഫാം പ്രവര്‍ത്തിക്കുന്നത്. പന്നി ഫാമിന് മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളില്ല.  പന്നി ഫാം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ചുറ്റും 25 മീറ്ററിനുള്ളില്‍ കെട്ടിടങ്ങള്‍ പാടില്ല എന്ന നിയമം (സെറ്റ് ബാക്ക് നിയമം) ലഘിച്ചാണ് ഫാം  പ്രവര്‍ത്തിക്കുന്നത്.
ഫാമിന് സമീപത്തുള്ള വീടുകളിലെ കിണറുകളില്‍ നിന്ന് ജലത്തിന്റെ സാംപിള്‍ ശേഖരിക്കുകയും ചെയ്തു.
പരിശോധനയ്ക്ക് ശേഷം കടവല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിന് ഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കുമന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഒറ്റപ്പിലാവ് പന്നി ഫാം ആക്്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി.
ആക്്ഷന്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ഭാരവാഹികളായ കെ എം ബാവ,പി എസ് ഷഹനാഫ്, കെ എ നൗഫല്‍ സംബന്ധിച്ചു.
ഫാമിന്റെ പ്രവര്‍ത്തനം കാരണം സമീപത്തുള്ള വീടുകളിലെ കിണറുകളിലെ കുടിവെള്ളം മലിനമായി കൊണ്ടിരിക്കുകയാണ്. ഒരാഴ്ച്ച മുമ്പ് ഫാമില്‍ നിന്ന് മാലിന്യങ്ങള്‍ സമീപത്തുള്ള തോട്ടിലേക്ക് നിക്ഷേപിച്ചിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധത്തിന് ഒടുവില്‍ പഞ്ചായത്ത് അധിക്യതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

RELATED STORIES

Share it
Top