ഒരൊറ്റ വിദ്യാര്‍ഥിനിയ്ക്കായി സിബിഎസ്ഇ പരീക്ഷ വീണ്ടും നടത്താന്‍ നിര്‍ദേശംകൊച്ചി: ഇത്തവണത്തെ സിബിഎസ്ഇ പത്താം ക്ലാസ് കണക്കു പരീക്ഷയ്ക്ക് 2016ലെ ചോദ്യപേപ്പര്‍ ലഭിച്ച മലയാളി വിദ്യാര്‍ഥിനിയ്ക്ക് വേണ്ടി മാത്രമായി പരീക്ഷ വീണ്ടും നടത്താന്‍ ഹൈക്കോടതി ഉത്തരവ്.  കോട്ടയം സ്വദേശിനിയായ 10ാം ക്ലാസ് വിദ്യാര്‍ഥി അമിയ സലീം നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിര്‍ദേശം.  മൂല്യനിര്‍ണയം പൂര്‍ത്തിയാകും മുന്‍പു പ്രശ്‌നം പരിഹരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വടവാതൂര്‍ നവോദയ സെന്ററില്‍ പരീക്ഷ എഴുതിയ കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലെ അമീയ സലിം പരീക്ഷയ്ക്ക് ശേഷം ചോദ്യപേപ്പര്‍ മാറിയെന്നു തിരിച്ചറിഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് സിബിഎസ്ഇയുടെ തിരുവനന്തപുരം മേഖലാകേന്ദ്രത്തില്‍ പരാതി നല്‍കിയെങ്കിലും മറുപടിയോ നടപടിയോ ഉണ്ടാകാത്തതിനെ തുടര്‍ന്നാണു അമീയ ഹൈക്കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top