ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്: 21 പേര്‍ക്ക് എച്ച്‌ഐവി

ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ് നടത്തിയതിനെ തുടര്‍ന്ന് 21 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചു.സംഭവത്തെ തുടര്‍ന്ന് കുത്തിവയ്പ് നടത്തിയ വ്യാജഡോക്ടര്‍ക്കെതിരേ കേസെടുത്തു.എച്ച്‌ഐവി ബാധിതരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അധികൃതര്‍ അറിയിച്ചു.



അന്വേഷണത്തിനായി രൂപികരിച്ച രണ്ടംഗസംഘം നല്‍കിയ റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പരിശോധന നടത്തിയ 566 പേരില്‍ 21 കേസിലാണ് എച്ച്‌ഐവി റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കുറഞ്ഞ ചെലവില്‍ ചികില്‍സയെന്ന വാഗ്ദാനം നല്‍കി വ്യാജഡോക്ടറായ രാജേന്ദ്രകുമാറാണ് ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ് നടത്തിയത്.

RELATED STORIES

Share it
Top