ഒരേ കപ്പില്‍ ചായയും കോഫിയുമായി മലയാളി

ദുബയ്: ലോകത്ത് ആദ്യമായി ഒരേ കപ്പില്‍ കോഫിയും ചായയും അടങ്ങുന്ന പാനീയം വികസിപ്പിച്ചെടുത്തതായി ഫുഡ് കാസില്‍ ഗ്രൂപ് എം ഡി നൗഷാദ് യൂസുഫ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുബൈ ദേര വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിലെ കോഫിടീ റെസ്‌റ്റോറന്റിലാണ് ഇത് ലഭ്യമാകുക .സാധാരണ ചായ പാത്രത്തില്‍ അര ഭാഗം ചായയും അര ഭാഗം കോഫിയുമായാണ് ഈ പാനീയം ഉപഭോക്താക്കള്‍ക്കു നല്‍കുന്നത് . കോഫി അടി ഭാഗത്തും ചായ മുകള്‍ ഭാഗത്തും ആണ് . പ്രത്യേക തരം തേയിലയും കാപ്പിപ്പൊടിയുമാണ് ഉപയോഗിക്കുന്നത് .ഒന്നര വര്‍ഷത്തെ ഗവേഷണ ഫലമാണിത്. ചായ ആസ്വാദകരെയും കോഫി ആസ്വാദകരെയും ഒരേ സമയം തൃപ്തിപ്പെടുത്താനാണ് ശ്രമം. മിശ്രണം ചെയ്‌തോ അല്ലാതെയോ കുടിക്കാം .15 ദിര്‍ഹമാണ് വില ഈടാക്കുന്നത് .നൂറു ശതമാനം അറബിക്ക ബീന്‍സില്‍ നിന്നുള്ള പ്രത്യേക തരം കാപ്പിപ്പൊടിയാണ് ഉപയോഗിക്കുന്നത് .കോഫിടീ ക്കു പുറമെ കോഫി ബര്‍ഗര്‍, മച്ചാപാസ്ത, മച്ചാസാല്‍മണ്‍ എന്നിവയും ലഭ്യമാണ്. വാര്‍ത്താ സമ്മേളനത്തില്‍ സഹീം നൗഷാദ് ,ഫഹീം നിസ്റ്റാര്‍, വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ് പ്രതിനിധി സമി ഈദ് പങ്കെടുത്തു. മാഹി പള്ളൂര്‍ സ്വദേശിയായ നൗഷാദിന് ദുബൈയില്‍ നിരവധി റെസ്‌റ്റോറന്റുകളുണ്ട്.

RELATED STORIES

Share it
Top