ഒരു സിനിമയില്‍ 45 വേഷം; ഗിന്നസ് റെക്കോര്‍ഡുമായി ഡോ. ജോണ്‍സണ്‍

കൊച്ചി: ഒരു സിനിമയില്‍ 45 വേഷങ്ങളില്‍ അഭിനയിച്ച ഡോ. ജോണ്‍സണ്‍ ജോര്‍ജിന് ഗിന്നസ് വേള്‍ഡ് റെക്കോഡ്. 'ആരാണ് ഞാന്‍' എന്ന മലയാള സിനിമയിലാണ് കൊട്ടാരക്കര കലയപുരം സ്വദേശിയായ ഡോ. ജോണ്‍സണ്‍ 45 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗ്ലോബ് മാന്‍ എന്ന കഥാപാത്രത്തിലൂടെ ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിലെ കുരങ്ങ് മുതല്‍ ബുദ്ധന്‍, ക്രിസ്തു, ശ്രീകൃഷ്ണന്‍, ഗലീലിയോ, ഡാവിഞ്ചി, ഗാന്ധിജി, ചാര്‍ലി ചാപ്ലിന്‍ തുടങ്ങി 45 വേഷങ്ങളിലാണ് കാര്‍ഡിയോളജിസ്റ്റായ ഡോ. ജോണ്‍സണ്‍ ജോര്‍ജ് പ്രത്യക്ഷപ്പെടുന്നത്. ലോട്ടസ് ക്രിയേഷന്‍സിന്റെ ബാനറില്‍ പി ആര്‍ ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. റോയി പല്ലിശ്ശേരിയാണ് 45 കഥാപാത്രങ്ങള്‍ക്കു മേക്കപ് നിര്‍വഹിച്ചത്. കൊട്ടാരക്കര ലോട്ടസ് ഹാര്‍ട്ട് ആശുപത്രി എംഡിയാണ് ഡോ. ജോണ്‍സണ്‍.

RELATED STORIES

Share it
Top