ഒരു വീട്ടിലെ അഞ്ചുപേരെ കാണാനില്ലെന്ന് പരാതി

ആലപ്പുഴ: ഭാര്യയും ബന്ധുവായ യുവതിയും കുട്ടിയുമടക്കം അഞ്ച് പേരെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.കുലശേഖരപുരം നീലികുളം പ്രശാന്തിന്റെ ഭാര്യ അര്‍ച്ചന (23), ഇവരുടെ ഒന്നര വയസ്സുള്ള മകള്‍ അനുപ്രിയ, അര്‍ച്ചനയുടെ അമ്മാവന്റെ മകളായ മാന്നാര്‍ തെക്കേ കണ്ണിമേല്‍ തറയില്‍ അഖില (18) സമീപവാസികളായ ശിവകുമാര്‍,അരുണ്‍ എന്നിവരെയാണ് ഈമാസം14 ന് ഉച്ചയ്ക്ക് മുതല്‍ കാണാതായത്.
പതിനെട്ടുകാരിയുടെ മാതാവും മാന്നാര്‍ പോലീസില്‍ പരാതി നല്കി.ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയ പ്രശാന്ത് ഭാര്യയേയും കുഞ്ഞിനേയും കാണാത്തതിനെ തുടര്‍ന്ന് അയല്‍ വീടുകളിലും ബന്ധുക്കളുടെ വീടുകളിലും മറ്റും തിരച്ചില്‍ നടത്തിയിട്ടും കണ്ടത്താന്‍ കഴിഞ്ഞില്ല.ഒടുവില്‍ ഭാര്യ വീടായ മാന്നാറില്‍ അന്വേഷിച്ചപ്പോഴാണ് അവിടെയുള്ള യുവാക്കളുമായി യുവതികള്‍ കുഞ്ഞുമായി കടന്ന് കളഞ്ഞതെന്നറിയുന്നത്.യുവാക്കളില്‍ ഒരാള്‍ ബാഗുകളുമായി ഇരമത്തൂരില്‍ നിന്നും കാറില്‍ കായംകുളം ഭാഗത്തേക്ക് വന്നിരുന്നതായും അവിടെ നിന്നും തിരുവല്ലയിലേക്കും പോയതായും അറിഞ്ഞു.
പിന്നീട് യാതൊരു വിവരവുമില്ല.സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണവും പരാജയപ്പെട്ടിരിക്കുകയാണ്.എല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയതാണ് കാരണം.ഇത് സംബന്ധിച്ച് ഉന്നതങ്ങളില്‍ പരാതി സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രശാന്ത്.

RELATED STORIES

Share it
Top