ഒരു വര്‍ഷത്തിനിടെ 33 തടവുകാരെ മോചിപ്പിച്ചു



തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരം 33 തടവുകാരെ മോചിപ്പിക്കുന്നതിന് ഉത്തരവായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് 13 പേരെയും കണ്ണൂരില്‍ നിന്ന് എട്ടു പേരെയും തൃശൂര്‍ വിയ്യൂരില്‍ നിന്നു രണ്ടു പേരെയും ചീമേനിയില്‍ നിന്ന് ഒരാളെയും നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് അഞ്ചു പേരെയും തിരുവനന്തപുരം വനിതാ ജയിലില്‍ നിന്നു മൂന്നു പേരെയും കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് ഒരാളെയുമാണ് മോചിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്. ഇവരില്‍ 31 പേര്‍ കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ്. മോചിപ്പിക്കല്‍ ഉത്തരവു പുറത്തുവരും മുമ്പ് ഒരാള്‍ മരണപ്പെട്ടു.

RELATED STORIES

Share it
Top