ഒരു വര്‍ഷത്തിനിടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പാക്കിയെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മകൊല്ലം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരമേഖലയില്‍ മാത്രം 50 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. തേവള്ളി അലങ്കാര മല്‍സ്യവിത്തുല്‍പാദന കേന്ദ്രത്തിന് 51 ലക്ഷം രൂപയും നീണ്ടകര ചെമ്മീന്‍ വിത്തുല്‍പാദന കേന്ദ്രത്തിന് 24.75 ലക്ഷം രൂപയും ലഭ്യമാക്കി. 350 വീടുകള്‍ നിര്‍മിക്കുന്നതിന് ഏഴു കോടി രൂപ ചെലവിട്ടു. ഭൂമിയില്ലാത്തവര്‍ക്ക്  ഭൂമിവാങ്ങി വീട് വക്കുന്ന പദ്ധതിക്കായി 14.80 കോടി രൂപ വിനിയോഗിച്ചു. വീടുകളുടെ വൈദ്യുതീകരണം, പുനരുദ്ധാരണം എന്നിവക്കും  പ്രാധാന്യം നല്‍കി. മല്‍സ്യതൊഴിലാളി വനിതകള്‍ക്ക് സാഫ് വഴി 50 ലക്ഷം രൂപ അനുവദിച്ചു. തേവള്ളിയില്‍ മല്‍സ്യത്തൊഴിലാളി പരിശീലന  കേന്ദ്രം ആരംഭിക്കുന്നതിന് നടപടിയെടുത്തു. പടിഞ്ഞാറെ കല്ലട ഹാച്ചറി, കുളത്തൂപ്പുഴ ഹാച്ചറി എന്നിവയും നേട്ടങ്ങളാണ്. കാര്‍ഷിക മേഖലയില്‍ ജില്ലയിലാകെ 160.60 ലക്ഷം രൂപ ചെലവിട്ടു. നെല്‍കൃഷിയില്‍ വലിയ മുന്നേറ്റം നടത്താനായി. പച്ചക്കറി കൃഷി വികസനത്തിനായി 368 ലക്ഷത്തിലേറെ രൂപ വിനിയോഗിച്ചു. നാളികേര വികസനം,ജൈവ കൃഷി വ്യാപനം, കാര്‍ഷിക  വിപണികളുടെ വികസനം എന്നിവക്കും സമഗ്രമായ പദ്ധതികള്‍ വിവിധ പ്രദേശങ്ങളില്‍ നടപ്പാക്കി. കശുവണ്ടി മേഖലയില്‍ കാഷ്യൂ കോര്‍പറേഷേന്റയും കാപക്‌സിേന്റയും ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനായി. 580 ഫാക്ടറികള്‍  ജില്ലയിലുള്ളതില്‍ സര്‍ക്കാര്‍ മേഖലയിലെ 40 ഫാക്ടറികള്‍ക്കൊപ്പം 450 സ്വകാര്യ ഫാക്ടറികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടഞ്ഞു  കിടക്കുന്ന ഫാക്ടറികള്‍ തുറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ മണ്ഡലത്തത്തിലേയും ഓരോ സ്‌കൂളുകളെ ഹൈടെക് ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജില്ലയില്‍ സ്‌കൂള്‍ പാഠപുസ്തക വിതരണം ഈ മാസം 30 നകം  പൂര്‍ത്തിയാവും. ജില്ലയില്‍ സ്‌കൂള്‍ യൂനിഫോമിന് കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ 85 ലക്ഷം രൂപ കൂലിയായി പരമ്പരാഗത കൈത്തറി തൊഴിലാളികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. വ്യവസായ സംരംഭകര്‍ക്ക് 3.17കോടി രൂപ ഗ്രാന്‍ഡായി അനുവദിച്ചു. പിഎംഇജിപി പദ്ധതിയില്‍  57 യൂനിറ്റുകള്‍ക്ക് 101 ലക്ഷം രൂപ സബ്‌സിഡി ആനൂകൂല്യം നല്‍കി. കൊല്ലം ബൈപാസ്,ദേശീയപാത 66നെ നാലുവരി പാതയാക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കും സര്‍ക്കാര്‍ സജീവമായ ഇടപെടലാണ് നടത്തുന്നത്്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായമായി  2016-17 വര്‍ഷം മാത്രം 98572000 രൂപ നല്‍കി. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ടും 110584000 രൂപ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top