ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1729 അബ്കാരി കേസുകള്‍

പാലക്കാട്: ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ശക്തമാക്കുന്നതിനായി നിയമഭേദഗതി അനിവാര്യമാണെന്ന് എക്—സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. വാളയാറില്‍ കാറില്‍ കടത്തിയ 36 കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥരെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു എക്—സൈസ് കമ്മീഷനര്‍.
സംഭവത്തിന് പിന്നില്‍ അന്തര്‍ദേശീയ ബന്ധമുണ്ടോയെന്നുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്‌സൈസ് കമ്മീഷനര്‍ പറഞ്ഞു.രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസുകളുടെ എണ്ണം 41793. ഈ കാലയളവില്‍ 10162 എന്‍ഡിപിഎസ് കേസുകളും 129938 കോട്പാ കേസും രജിസ്റ്റര്‍ ചെയ്തു. 47642 പേരെ ഇതുമായി ബന്ധപ്പെട്ട്് അറസ്റ്റ്  ചെയ്തതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2017 വര്‍ഷത്തില്‍ മാത്രം ജില്ലയില്‍ 1729 അബ്കാരി കേസും, 374 എന്‍ഡിപിഎസ് കേസും 3946 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് ഏക്‌സൈസ് വിഭാഗം പ്രവര്‍ത്തിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ് ഇത്രയധികം ലഹരിവേട്ടകള്‍ നടക്കുന്നതെന്നും ഋഷിരാജ് അവകാശപ്പെട്ടു. കഞ്ചാവ് ഉള്‍പ്പടെയുള്ള ആധുനിക ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം കുട്ടികളിലാണ് കൂടുതല്‍ കണ്ടുവരുന്നത്.
ഇത്തരം കേസുകളില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം നിലവില്‍ പോലിസിന് മാത്രമേ കേസെടുക്കാന്‍ അധികാരമുള്ളൂ. എക്—സൈസിനും ജുവനൈല്‍ ജസ്റ്റിസ് നിയമം ഉപയോഗിക്കാനുള്ള അധികാരം ആവശ്യപ്പെടും. സംസ്ഥാനത്ത് മെഡിക്കല്‍ സ്റ്റോറുകളില്‍ ഡോക്ടറുടെ കുറിപ്പില്ലാതെ നര്‍ക്കോട്ടിക് മരുന്നുകള്‍ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരുടെ സഹായത്തോടെ എക്—സൈസ് വകുപ്പ് മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തുന്നുണ്ട്.
പരിശോധനയുടെ ഭാഗമായി 23 മെഡിക്കല്‍ സ്റ്റോറുകള്‍ കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടി. എല്ലാ ജില്ലകളിലും എക്—സൈസ് വകുപ്പില്‍ മനശാസ്ത്രജ്ഞനെ നിയമിക്കും. വാളയാറില്‍ പ്രവര്‍ത്തിച്ചിരുന്ന വാണിജ്യ നികുതി വകുപ്പ്  ചെക്ക് പോസ്റ്റ് എക്‌സൈസ് ചെക്—പോസ്റ്റാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. എക്—സൈസ് വകുപ്പ് ആധുനികവല്‍കരിക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കും. ആദ്യ ഘട്ടത്തില്‍ കാമറകള്‍ വാടകയ്—ക്കെടുത്ത് പ്രവര്‍ത്തിപ്പിക്കും.
വനപ്രദേശങ്ങളിലും എത്തിപ്പെടാന്‍ പ്രയാസമുള്ളയിടങ്ങളിലും ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ച് കഞ്ചാവ് കൃഷി, വ്യാജ വാറ്റ് എന്നിവ കണ്ടെത്താനാകും.എക്—സൈസ് വകുപ്പ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് കേരളത്തില്‍ ലഹരിക്കെതിരെയുള്ള കേസുകള്‍ വര്‍ധിക്കുന്നത്. വിമുക്തി’ പദ്ധതിയില്‍ ലഹരിക്കെതിരെയുള്ള ബോധവല്‍കരണ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും എക്‌സൈസ് കമ്മീഷനര്‍ പറഞ്ഞു.ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ ഉദ്യോഗസഥര്‍ക്കുളള സേവന പുരസ്‌കാരവും കാഷ് അവാര്‍ഡും കൈമാറി.
അസി.എക്—സൈസ് കമ്മീഷനര്‍ എം എസ് വിജയന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം. സുരേഷ്, ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 19 എക്—സൈസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട നടത്തിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷനര്‍ ജേക്കബ് ജോണ്‍ പങ്കെടുത്തു.

RELATED STORIES

Share it
Top