ഒരു മാസം മുമ്പ് ടാറിങ് ചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞുഇരിക്കൂര്‍: ടാറിങ് നടത്തി ഒരു മാസം പോലും ആയുസില്ലാത്ത റോഡ് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. മെയ് മാസത്തില്‍ ടാറിങ് ചെയ്ത നന്നാക്കിയ ഗവ. ആശുപത്രി ഡയനാമോസ് ഗ്രൗണ്ട് റോഡാണ് കാലവര്‍ഷം തുടങ്ങിയതോടെ പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നത്. റോഡ് തുടര്‍ച്ചയായി പൊട്ടിപ്പൊളിയുന്നതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. പണിയില്‍ നടന്ന അപാകതയാണ് ഇത്ര വേഗം വിവിധ സ്ഥലങ്ങളില്‍ റോഡില്‍ കുണ്ടുംകുഴിയുമുണ്ടാകാന്‍ കാരണമെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. നിര്‍മാണത്തിനാവശ്യമായ ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നും പരാതിയുണ്ട്. റോഡ്് പൊട്ടിപൊളിഞ്ഞ് ജില്ലി ചിതറിക്കിടക്കുകയാണ്. ഇതേ റോഡില്‍ ജലനിധി പൈപ്പ് ലൈന്‍ പൊട്ടന്നതും നിത്യസംഭവമായി.

RELATED STORIES

Share it
Top