ഒരു മതത്തിന്റെ ആരാധനാലയം മറ്റൊരു മതത്തിന്റെ ആരാധനാലയമായി മാറ്റാനാവില്ല: രാജീവ് ധവാന്
kasim kzm2018-03-24T08:50:51+05:30
ന്യൂഡല്‍ഹി: ഒരു മതത്തിന്റെ ആരാധനാലയം മറ്റൊരു മതത്തിന്റെ ആരാധനാലയമായി മാറ്റാനാവില്ലെന്നു പ്രമുഖ അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ രാജീവ് ധവാന്. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ അവകാശ ത്തര്ക്കവുമായി ബന്ധപ്പെട്ട കേസില്‍ ഹരജിക്കാരനായ ഇജാസ് മഖ്ബൂലിനു വേണ്ടി 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധിന്യായം പരാമര്‍ശിച്ചാണു ധവാന് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിംകള്ക്ക് എവിടെവച്ചും നമസ്കരിക്കാമെന്നും മുസ്ലിംകള്ക്ക് നമസ്കരിക്കാന്‍ പള്ളി നിര്ബന്ധമില്ലെന്നുമുള്ള 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധിന്യായം ചൂണ്ടിക്കാട്ടിയാണു ധവാന് തന്റെ വാദങ്ങള്‍ സമര്‍ഥിച്ചത്. ഇസ്മാഈല്‍ ഫാറൂഖി വിധിന്യായത്തിലെ 74ാം ഖണ്ഡികയിലെ നിങ്ങള്‍ക്ക് ഞങ്ങളുടെ അവകാശങ്ങള്‍ പിടിച്ചെടുക്കാനാവില്ലെന്ന ഭാഗവും ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 25 പ്രകാരം സ്വത്ത് പിടിച്ചെടുക്കാന്‍ അവകാശം നല്‍കുന്നില്ലെന്ന കാര്യവും ധവാന് കോടതിയില്‍ വാദിച്ചു. നിങ്ങള്‍ ഒരു മസ്ജിദ് തകര്‍ത്താല്‍ അതിന്റെ പ്രാധാന്യം നഷ്ടപ്പെടില്ല. അതിന്റെ സ്വത്തുവകകള്‍ ഒഴിപ്പിക്കുന്നത് വരെ, അല്ലെങ്കില്‍ അത് നിര്‍മിച്ചത് പ്രാര്‍ഥന നടത്താനല്ലെന്ന് ഉത്തരവ് ഇടുന്നത് വരെ അത് മസ്ജിദാണ്. നമസ്കാരം നിര്‍വഹിക്കുക എന്നത് മതപരമായ അനുഷ്ഠാനമാണ്. ഇതു ഭരണഘടനയുടെ ഖണ്ഡിക 25 പ്രകാരം പരിരക്ഷയുള്ളതാണ്, മസ്ജിദിന്റെ കെട്ടിടം പൊളിച്ച് മാറ്റിയാലും ആ സ്ഥലത്തിന്റെ പ്രാധാന്യം അതു പോലെ നിലനില്ക്കും.
മസ്ജിദിന് ഇസ്ലാമില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഒരു പള്ളി ഒരിക്കല്‍ സ്ഥാപിച്ചാല്‍ അത് അല്ലാഹുവിന്റെ സ്വത്തായി നിലനില്ക്കും. പിന്നീട് അത് തകര്‍ക്കാനാവില്ലെന്നും ഇസ്മാഈല്‍ ഫാറൂഖ് വിധി ഉദ്ധരിച്ച് കൊണ്ടു ധവാന് വ്യക്തമാക്കി.
1985ലെ കേസില്‍ ബാബരി മസ്ജിദ് സ്ഥാപിച്ചത് നമസ്കാരം നിര്‍വഹിക്കാന്‍ മാത്രമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 1598ല്‍ മിര്‍ ബാഖിയാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ആ കേസിലെ ഉത്തരവിലെ ഖണ്ഡിക 51ല്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതാണോ യഥാര്‍ഥത്തില്‍ രാമന്റെ ജന്മസ്ഥലം. അതോ ഈ സ്ഥലത്തിനു പുറത്ത് വലതുവശത്ത് സ്ഥിതിചെയ്യുന്ന ചെറിയ ക്ഷേത്രത്തിലും രാമന്റെ ജന്മസ്ഥലം എന്നെഴുതി വച്ചിട്ടുണ്ട്. ഇതില്‍ ഏതാണെന്നും അദ്ദേഹം ചോദിച്ചു. നിങ്ങളോടൊപ്പം സമൂഹത്തെ നയിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതിനെ പ്രാധാന്യം താരതമ്യം ചെയ്തു നോക്കണമെന്നും അദ്ദേഹം പറഞ്ഞു.