ഒരു നാട് കൈകോര്‍ത്തപ്പോള്‍ പൂവണിഞ്ഞത് വലിയസ്വപ്‌നം

ഇളയൂര്‍: നാട് കൈകോര്‍ത്തപ്പോള്‍ പൂവണിഞ്ഞത് മാലിന്യമുക്ത ഇളയൂര്‍ എന്ന സ്വപ്‌നം. ഇളയൂര്‍ മാലിന്യ നിര്‍മാര്‍ജന സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരുമാസമായി കാവനൂര്‍ പഞ്ചായത്തിലെ 16, 17 വാര്‍ഡുകളില്‍ നടന്ന പ്രവര്‍ത്തനത്തില്‍ പ്രായഭേദമന്യേ എല്ലാവരും പങ്കാളികളായതോടെ ഗാന്ധിജയന്തി ദിനത്തില്‍ ഇളയൂരില്‍ നിന്നു കയറ്റി അയച്ചത് അഞ്ച് ലോഡ് അജൈവ മാലിന്യം.
36 ക്ലസ്റ്ററുകള്‍ രൂപീകരിച്ച് യോഗങ്ങള്‍ ചേര്‍ന്ന്്് അയല്‍ക്കൂട്ടത്തില്‍ ആസൂത്രണം നടത്തി മാലിന്യം മൂന്നായി തരം തിരിച്ച് പ്രത്യേകം ചാക്കുകളിലാക്കുകയായിരുന്നു ആദ്യപടി. കഴിഞ്ഞ 23ന് പൊതുസ്ഥലങ്ങള്‍, വയലുകള്‍, തോടുകള്‍, ആരാധനലായങ്ങള്‍, കുളങ്ങള്‍ തുടങ്ങിയവ ശുചീകരിച്ച് അജൈവ മാലിന്യം ശേഖരിച്ച്്് ക്ലസ്റ്റര്‍ കേന്ദ്രങ്ങളിലെത്തിച്ചു. ഇവ ഗാന്ധിജയന്തി ദിനത്തില്‍ മാലിന്യസംസ്‌കരണ കേന്ദ്രത്തിലേയ്ക്ക്് കയറ്റി അയയ്ക്കുകയായിരുന്നു. ഇത്തരത്തില്‍ അഞ്ച് ലോഡാണ് ഇളയൂരില്‍നിന്നും കയറ്റിവിട്ടത്.
കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി റംല മാലിന്യം കയറ്റി അയയ്ക്കുന്ന വാഹനങ്ങള്‍ക്ക് ഫഌഗ് ഓഫ് ചെയ്തു. ഐആര്‍ടിസി പ്രോഡക്്ഷന്‍ സെന്റര്‍ മാനേജര്‍ കെ കെ ജനാര്‍ദ്ദനന്‍, വാര്‍ഡ് മെംബര്‍മാരായ ഫാത്തിമ ഉമ്മര്‍, ബീനചന്ദ്രന്‍, കണ്‍വീനര്‍ കെ എന്‍ രാമകൃഷ്ണന്‍, എം പി ഉമ്മര്‍, പി നീലകണ്ഠന്‍, കെ കെ പുരുഷോത്തമന്‍, കെ കെ രാമന്‍കുട്ടി, പി പി ഷൗക്കത്തലി, പി ടി ബാലകൃഷ്ണന്‍, എം പി മുഹമ്മദ്, സി പി കരീം, പി ശങ്കരനാരായണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top