ഒരു തോക്ക്കൂടി പിടിച്ചെടുത്തു; പ്രതി റിമാന്‍ഡില്‍

അടിമാലി: തോക്ക് നിര്‍മാണ കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ ഒരുതോക്ക് കൂടി കണ്ടെടുത്തു. ഇതോടെ പിടിയിലായ തോക്കുകളുടെ എണ്ണം നാലായി. ബുധനാഴ്ച അടിമാലി പോലിസ് നടത്തിയ റെയ്ഡിലാണ് തോക്ക് പിടിച്ചെടുത്തത്.
ചൊവ്വാഴ്ച രാത്രി നടന്ന റെയ്ഡില്‍ മൂന്ന് തോക്കുകളുമായി കല്ലാര്‍ കമ്പിലൈന്‍ വിജയസദനത്തില്‍ വിജയന്‍ (65)അടിമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തശേഷം ഇയാളുടെ വീടിനോട് ചേര്‍ന്നുളള വര്‍ക്ക് ഷോപ്പില്‍ നടത്തിയ പരിശോധനയിലാണ് ഒരുതോക്ക് കൂടി കണ്ടെടുത്തത്.ഇയാല്‍ സ്വന്തമായി നിര്‍മ്മിച്ച തോക്കുകളാണ് ഇതെന്നും പൊലീസ് പറഞ്ഞു.
മൂന്ന് വലിയ നടന്‍ തോക്കും നിര്‍മാണത്തിലിരിക്കുന്ന ഒരു റിവോള്‍വറും പോലീസ് കണ്ടെടുത്തട്ടുണ്ട്..നായട്ട് സംഘങ്ങള്‍ക്ക് ഉള്‍പ്പെടെ ഇയാള്‍ തോക്ക് നിര്‍മ്മിച്ച് നല്‍കുന്നതായ വിവരത്തെ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.ചൊവ്വാഴ്ച രാത്രി 9.20 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top