ഒരു കോടി 12 ലക്ഷം രൂപ മലമ്പുഴ പോലിസ് പിടിച്ചെടുത്തു

പാലക്കാട്: തമിഴ്‌നാട് സേലത്തു നിന്നും മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് വിതരണത്തിനു കൊണ്ടുവരികയായിരുന്ന ഹവാല പണമായ ഒരു കോടി 12 ലക്ഷം രൂപ മലമ്പുഴ പോലിസ് പിടിച്ചെടുത്തു. മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിനെയും, പണം കടത്താന്‍ ഉപയോഗിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈം സ്‌ക്വാഡും മലമ്പുഴ പോലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇന്ന് പുലര്‍ച്ചെ മലമ്പുഴ കഞ്ചിക്കോട് റൂട്ടില്‍ പന്നിമട എന്ന സ്ഥലത്തു വച്ച് കാര്‍ കസ്റ്റഡിയിലെടുത്തത്. മണ്ണാര്‍ക്കാട്, കൊടക്കാട്, പത്തരി വീട്ടില്‍ അബ്ദുള്‍ റസാഖ് (33) ആണ് പോലിസ് പിടിയിലായത്.
കാറിന്റെ സീറ്റിനടിയിലും ഡിക്കിയുടെ ഡോര്‍ പാഡിലും പ്രത്യേക രഹസ്യ അറകളില്‍ സൂക്ഷിച്ചാണ് പണം കടത്തിയത്. 2000 ന്റെ യും 500 ന്റെയും നോട്ടുകെട്ടുകളാണു കടത്തിയത്. പ്രതിയെ ചോദ്യം ചെയ്തു വരുന്നു. പണത്തിന്റെ ഉറവിടം സമ്പന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.
രണ്ടാഴ്ച മുമ്പ് രണ്ട് കോടി ഹവാല പണവുമായി പെരിന്തല്‍മണ്ണ സ്വദേശിയെ പട്ടാമ്പിയില്‍ വച്ച് അറസ്റ്റു ചെയ്തിരുന്നു. പണത്തില്‍ കള്ളനോട്ടുകള്‍ ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പ്രതിയെയും, പണവും ഇന്നു കോടതിയില്‍ ഹാജരാക്കും.
വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. പാലക്കാട് ഡിവൈഎസ്പി ജിഡി വിജയകുമാര്‍, െ്രെകം സ്‌ക്വാഡ്  അംഗങ്ങളായ എസ്‌ഐ എസ്  ജലീല്‍, ടി ആര്‍ സുനില്‍ കുമാര്‍ , ടി ജെ ബ്രിജിത്ത്, കെ എ ഹമ്മദ് കബീര്‍,യു സൂരജ് ബാബു, ആര്‍ വിനീഷ്,ആര്‍  രാജീദ്, കെ ദിലീപ്, ഷമീര്‍, മലമ്പുഴ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ നീരജ് ബാബു, സിപിഒ ജി സാജന്‍, െ്രെഡവര്‍ സതീഷ്, ഹോം ഗാര്‍ഡ് സുനില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഹവാല പണം പിടിച്ചെടുത്തത്.

RELATED STORIES

Share it
Top