ഒരു കോടി രൂപ വിലയുള്ള ഹഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: കോവളത്തും പരിസരപ്രദേശങ്ങളിലും വില്‍പനയ്ക്കായി കൊണ്ടുവന്ന ഒരു കോടി വില വരുന്ന ഹഷിഷ് ഓയിലുമായി എറണാകുളം കൂവപ്പടി സ്വദേശിയായ വിഷ്ണു രാജി(28)നെ തിരുവനന്തപുരം സിറ്റി ഷാഡോ പോലിസ് പിടികൂടി.
ഇടുക്കിയില്‍ നിന്നാണ് ഇയാള്‍ ഹഷിഷ് ഓയില്‍ എത്തിച്ചതെന്ന് പോലിസ് പറഞ്ഞു. വരുംദിവസങ്ങളിലും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ് ഐപിഎസ് അറിയിച്ചു.

RELATED STORIES

Share it
Top