'ഒരുവന്റെ പ്രവര്‍ത്തനത്തിലൂടെ മറ്റുള്ളവനു ദോഷമുണ്ടാകുന്നുണ്ടോയെന്നു ചിന്തിക്കണം' ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റംമാരാമണ്‍: ഒരുവന്റെ പ്രവര്‍ത്തനത്തിലൂടെ മറ്റുള്ളവനു ദോഷമുണ്ടാകുന്നുണ്ടോയെന്നു ചിന്തിക്കണമെന്ന് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്ത. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.പ്രകൃതിയോടുള്ള കരുതല്‍ ഏറെ പ്രസക്തമായിരിക്കുന്നു. മരം മുറിച്ചശേഷം മഴയ്ക്കുവേണ്ടി കരഞ്ഞിട്ടു കാര്യമില്ല. പ്രകൃതിയോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാകണമെന്നും മാര്‍ ക്രിസോസ്റ്റം പറഞ്ഞു. പ്രകൃതിയെ ദൈവത്തിന്റെ വിലയേറിയ ദാനവും അനുഗ്രഹവുമായി ഒരുക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകണം.  ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ബിഷപ് എഡ്വേര്‍ഡ് മുകുന്ദലേലി രാമുലോണ്ടി, റവ.ക്ലിയോഫസ് ജെ ലാറു സംസാരിച്ചു. കണ്‍വന്‍ഷനില്‍ ഇന്നു രാവിലെ 10.30ന് എക്യുമെനിക്കല്‍ യോഗത്തില്‍ ബിഷപ് ഡോ. ജോണ്‍ എസ് സദാനന്ദയും ഉച്ചകഴിഞ്ഞ് സാമൂഹിക തിന്മകള്‍ക്കെതിരേയുള്ള യോഗത്തില്‍ ഡോ.സിറിയക് തോമസും മുഖ്യപ്രഭാഷണം നടത്തും.

RELATED STORIES

Share it
Top