ഒരുപരിശോധനക്കും തയ്യാറല്ല:ജസ്റ്റിസ് കര്‍ണന്‍ന്യൂഡല്‍ഹി:കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി വൈദ്യ പരിശോധന നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ജസ്റ്റിസ് കര്‍ണന്‍ രംഗത്ത്.താന്‍ യാതൊരുവിധ പരിശോധനക്കും തയ്യാറല്ലെന്ന് കര്‍ണന്‍ വ്യക്തമാക്കി. തന്നെ വൈദ്യപരിശോധനക്ക് വിധിക്കാന്‍ കോടതിക്ക് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് മാനസിക രോഗമാണെന്നാണോ പറയുന്നത്?തനിക്ക് രോഗമുണ്ടെന്ന് വിധിയെഴുതാന്‍ സുപ്രീംകോടതി ആരാണെന്നും അദ്ദേഹം ചോദിച്ചു.തന്റെ സമ്മതമില്ലാതെ സുപ്രീംകോടതി ഉത്തവ് നടപ്പാക്കാന്‍ ഡിജിപി ശ്രമിച്ചാല്‍ അദ്ദേഹത്തിനെതിരെ നടപടിക്ക് ഉത്തരവിറക്കുമെന്നും ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കി.തനിക്കെതിരായ കേസ് പരിഗണിച്ച ഏഴ് ജഡ്ജിമാരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്ന് ഉത്തരവിട്ടത്. ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധന നടത്തുന്നതിനായി പോലീസ് സംഘം രൂപീകരിക്കാന്‍ പശ്ചിമബംഗാള്‍ ഡിജിപിക്ക് ബെഞ്ച് നിര്‍ദേശവും നല്‍കിയിരുന്നു.
ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടുകയാണ്. ഇതേതുടര്‍ന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ ഉള്‍പ്പെടെ ഏഴു ജഡ്ജിമാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അതോറിറ്റിയോട് കഴിഞ്ഞ ദിവസം ജസ്റ്റിസ് കര്‍ണന്‍ നിര്‍ദേശിച്ചിരുന്നു. തന്റെ വീട് കോടതിയായി പ്രഖ്യാപിച്ചായിരുന്നു ജസ്റ്റിസ് കര്‍ണന്റെ 'ഉത്തരവ്.

RELATED STORIES

Share it
Top