ഒരുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കുന്നംകുളം: ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോക്കൂര്‍ കൊട്ടക്കാട്ടില്‍ സുനിലിനെ (43)യാണ് കുന്നംകുളം പോലിസ് പിടികൂടിയത്. കുറുക്കന്‍പാറ ഭാഗത്ത് ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്‍പനയ്‌ക്കെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലാക്കുന്നത്. നമ്പര്‍ പ്ലേറ്റോ മറ്റ് രേഖകളോ ഇല്ലാത്ത ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍പന നടത്തി വരികയായിരുന്നു സുനില്‍.
മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്ന ഉപഭോക്താവിന് കഞ്ചാവ് സ്ഥലത്ത് എത്തിച്ച് നല്‍കുന്നതായിരുന്നു ഇയാളുടെ രീതി. കുന്നംകുളം എസിപി ടി എസ് സിനോജിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി സുരേഷിന്റെ നിര്‍ദേശാനുസരണം നടത്തിയ രാത്രികാല പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഓട്ടോയില്‍ ഒളിപ്പിച്ച നിലയില്‍ 1 കിലോ 150 ഗ്രാം കഞ്ചാവ് പോലിസ് കണ്ടെത്തി. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ യു കെ ഷാജഹാന്‍, എഎസ്‌ഐ സുരേന്ദ്രന്‍, സിപിഒമാരായ ആശീഷ്, സുമേഷ്, സനല്‍, സൈജു സോമന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

RELATED STORIES

Share it
Top