ഒമ്പത് ബിഎസ്എഫ് ജവാന്‍മാരെ കാണാതായി

ചന്ദൗലി (യുപി): പശ്ചിമബംഗാളില്‍ നിന്ന് ജമ്മുകശ്മീരിലേക്ക് പ്രത്യേക തീവണ്ടിയില്‍ പുറപ്പെട്ട ഒമ്പത് ബിഎസ്എഫ് ജവാന്‍മാരെ യാത്രയ്ക്കിടയില്‍ കാണാതായി.
ബര്‍ദ്മാന്‍, ധന്‍ബാദ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് ജവാന്‍മാരെ കാണാതായത്. തീവണ്ടി ബുധനാഴ്ച രാത്രി മുഗള്‍സരായ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവരെ കാണാതായതായി പ്ലാറ്റൂണ്‍ കമാന്‍ഡര്‍ പരാതി നല്‍കിയതെന്ന് റെയില്‍വേ പോലിസ് അറിയിച്ചു. യാത്രയ്ക്കിടയില്‍ ജവാന്‍മാരെ അവരുടെ സീറ്റില്‍ കണ്ടില്ലെന്നാണ് പരാതി. ജമ്മുകശ്മീരിലേക്ക് പോവുന്ന 83 ബിഎസ്എഫ് ജവാന്‍മാരായിരുന്നു തീവണ്ടിയില്‍ ഉണ്ടായിരുന്നത്.
തീവണ്ടി മുഗള്‍സരായ് റെയില്‍വേ സ്റ്റേഷനിലെത്താറായപ്പോള്‍ ജവാന്‍മാരെ എണ്ണിനോക്കിയപ്പോള്‍ ഒമ്പതു പേരെ കാണാനില്ലായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top